"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
ഭരണ ചരിത്രം

പള്ളിപ്പുറം വില്ലേജും അണ്ടൂര്‍ക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേര്‍ത്ത് രൂപീകരിച്ചതാണ് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശം ചെറിയ കുന്നുകളും സമതലപ്രദേശങ്ങളും ചേര്‍ന്ന് കേരളത്തിന്‍റെ ഒരു കൊച്ചുമാതൃകയായി പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. 1953-ല്‍ അണ്ടൂര്‍ക്കോണം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഈ പഞ്ചായത്തിന്‍റെ കിഴക്കേ അറ്റത്തുള്ള ഒരു വാര്‍ഡാണ് അണ്ടൂര്‍ക്കോണം. അണ്ടൂര്‍ക്കോണം പഞ്ചായത്തുപ്രദേശം പ്രധാനമായും കാര്‍ഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളായ തേങ്ങ, തൊണ്ട്, ചിരട്ട, ചകിരിച്ചോറ്, ഇന്‍ഡ്യന്‍ ക്ളേ, വിവിധ ഇനം പഴവര്‍ഗ്ഗങ്ങള്‍ മുതലായവ ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ അനേകം പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഈ പ്രദേശം