ഭരണ ചരിത്രം
പള്ളിപ്പുറം വില്ലേജും അണ്ടൂര്ക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേര്ത്ത് രൂപീകരിച്ചതാണ് അണ്ടൂര്ക്കോണം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശം ചെറിയ കുന്നുകളും സമതലപ്രദേശങ്ങളും ചേര്ന്ന് കേരളത്തിന്റെ ഒരു കൊച്ചുമാതൃകയായി പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. 1953-ല് അണ്ടൂര്ക്കോണം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള ഒരു വാര്ഡാണ് അണ്ടൂര്ക്കോണം. അണ്ടൂര്ക്കോണം പഞ്ചായത്തുപ്രദേശം പ്രധാനമായും കാര്ഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. വ്യാവസായിക അസംസ്കൃത പദാര്ത്ഥങ്ങളായ തേങ്ങ, തൊണ്ട്, ചിരട്ട, ചകിരിച്ചോറ്, ഇന്ഡ്യന് ക്ളേ, വിവിധ ഇനം പഴവര്ഗ്ഗങ്ങള് മുതലായവ ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല് തന്നെ അനേകം പരമ്പരാഗത കുടില് വ്യവസായങ്ങള് കൊണ്ട് നിറഞ്ഞതായിരുന്നു ഈ പ്രദേശം